ഐ എസ് എല്‍ ക്ലബായ ഒഡീഷ എഫ് സി പുതിയ ക്ലബ് പ്രസിഡന്റിനെ നിയമിച്ചു

ബ്രിട്ടണില്‍ നിന്ന് എത്തുന്ന രാജ് അത്വാല്‍ ആണ് ഒഡെഷയുടെ പ്രസിഡന്റായി സ്ഥാനം ഏറ്റത്. യൂറോപ്പിലെ വലിയ ക്ലബുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച ആളാണ് രാജ്. സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ്, ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോര്‍ഡ്, കൊവെന്‍ട്രി സിറ്റി എന്നി ക്ലബുകള്‍ക്ക് ഒപ്പം ഒക്കെ പ്രവര്‍ത്തിച്ചു പരിചയമുള്ള വ്യക്തിത്വമാണ് രാജ്.ബ്രണ്ടണ്‍ റോഡ്ജസും സീന്‍ ഡൈക്കും പോലുള്ള വലിയ പരിശീലകരും രാജിന് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫുട്ബോളിന് വലിയ ഭാവി ഉണ്ട് എന്നും അത് സമര്‍ത്ഥമായി ഉപയോഗിക്കലാണ് തന്റെ ലക്ഷ്യം എന്നും രാജ് ചുമതലയേറ്റു കൊണ്ടു പറഞ്ഞു. ഒഡീഷയെ സാമ്ബത്തികമായി നല്ല ഒരു ബിസിനസായി മാറ്റുകയും തന്റെ ലക്ഷ്യം എന്നും രാജ് പറയുന്നു.

Comments (0)
Add Comment