നിലവിലുള്ള തൊഴില്‍ കരാറിന്റെ കാലാവധി കഴിയണമെന്നതാണ് പ്രധാന നിബന്ധനയെന്ന് ആര്.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുകയോ അല്ലെങ്കില്‍ തൊഴില്‍ കരാര്‍ റദ്ദാക്കുകയോ വേണം. ഇതോടൊപ്പം നിലവിലെ തൊഴിലുടമക്ക് ജോലി മാറുന്നയാളുമായി വിവിധ വിഷയങ്ങളില്‍ ധാരണയില്‍ ഏര്‍പ്പെടാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.അതിനിടെ, കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനിടെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ പോയവര്‍ ജനുവരി ഒന്നിനുശേഷം ഒമാനിലേക്ക് തിരികെ വരാന്‍ വിസിറ്റിങ് വിസക്ക് അപേക്ഷിച്ചപ്പോള്‍ കിട്ടാതിരുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.