മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന നിരവധി കവിതകളിലൂടെയും അനശ്വര ഗാനങ്ങളിലൂടെയും കലാ ആസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹത്തിന് പി. ഭാസ്കരന്‍ സ്മാരക സുവര്‍ണ മുദ്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിെന്റ നിര്യാണം കലാ, സാഹിത്യ മേഖലയില്‍ വലിയ നഷ്ടമാണെന്നും സംഘടന അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.
മനാമ: എസ്.എന്‍.സി.എസ് ബഹ്‌റൈന്‍ അനുശോചിച്ചു. എസ്.എന്‍.സി.എസ് ആസ്ഥാനത്ത് നടന്ന അനുശോചനയോഗത്തില്‍ ചെയര്‍മാന്‍ ജയകുമാര്‍, ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മനാമ: ബഹ്‌റൈന്‍ ‘നേരും; നെറിയും’ അനുശോചിച്ചു. മലയാള സിനിമ ഗാനശാഖയിലും കാവ്യരംഗത്തും പകരംവെക്കാന്‍ പറ്റാത്ത സാന്നിധ്യമായിരുന്നു അനില്‍ പനച്ചൂരാേന്റത്. മുഹമ്മദ് ചിന്നാട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.