കശ്മീരിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് ഇന്ത്യന്‍ ആര്‍മി മാതൃകയാകുന്നു

വടക്കന്‍ കശ്മീരിലെ സോപൂര്‍ ടാര്‍സൂ മേഖലയിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് ട്യൂഷന്‍ ആരംഭിച്ചിരിക്കുന്നത്.ബോര്‍ഡ് പരീക്ഷക്ക് ഒരുങ്ങുന്ന ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ ട്യൂഷന്‍ നല്‍കുന്നത്. സമീപ ഗ്രാമങ്ങളിലെ 30 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമടക്കം 50 വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് നല്‍കുന്നത്. സൗജന്യ ട്യൂഷന്‍ നല്‍കുന്നതില്‍ സൈന്യത്തോട് ഏറെ നന്ദിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ട്യൂഷനൊപ്പം സൗജന്യമായി പഠനോപകരണങ്ങളും സൈന്യം ഇവര്‍ക്ക് നല്‍കുന്നുണ്ട്.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. പരിചയസമ്ബന്നരായ പ്രദേശത്തെ അഞ്ച് അധ്യാപകരാണ് ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സയന്‍സ്, ഉറുദു വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നത്. രണ്ടുമാസത്തെ പരിശീലനത്തിനുശേഷം പരീക്ഷകളും . ക്ലാസുകള്‍ അവസാനിക്കാറാകുമ്ബോള്‍ ഫൈനല്‍ ടെസ്റ്റും നടത്തും.

Comments (0)
Add Comment