കേന്ദ്രസര്‍ക്കാരുമായുള്ള ഏഴാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍

നാളെ മുതല്‍ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച വെള്ളിയാഴ്‍ച നടക്കും.മൂന്ന് കാര്‍ഷിക പരിഷകരണ നിയമനങ്ങളും പിന്‍വലിക്കുന്ന കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്ന് നേതാക്കള്‍ നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച വഴി മുട്ടിയത്. മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാജ്യവ്യാപകമായി കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ഒരു പ്രദേശത്തെ കര്‍ഷകര്‍ക്ക് മാത്രമാണ് നിയമത്തോട് വിയോജിപ്പെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

Comments (0)
Add Comment