കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി

റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. തിക്രി, ഗാസിപൂര്‍ സിംഗു, അതിര്‍ത്തികളില്‍ സമരം തുടരുന്ന കര്‍ഷകരാണ് ട്രാക്ടര്‍ റാലി നടത്തുന്നത്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തും.

Comments (0)
Add Comment