കോനെ അവസാന മത്സരങ്ങളില്‍ ടീമിലോ മാച്ച് സ്ക്വാഡിലോ ഉണ്ടായിരുന്നില്ല. ഇത് താരം ക്ലബ് കിടാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോനെയുടെ പ്രശ്നം പരിക്കാണ് എന്ന് കിബു പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തില്‍ കോനെയ്ക്ക് പരിക്കേറ്റിരുന്നു. അതിനു ശേഷം കുറച്ചു മത്സരങ്ങള്‍ പുറത്തിരിക്കേണ്ടു വന്നു. ഒഡീഷയ്ക്ക് എതിരെ വീണ്ടും വന്നപ്പോഴും പരിക്ക് പ്രശ്നമായി എത്തി. കിബു പറയുന്നു. ഈ പ്രശ്നങ്ങള്‍ കൊണ്ടാണ് കോനെ ടീമില്‍ ഇല്ലാത്തത് എന്നും കിബു പറഞ്ഞു. കോനെ ഇപ്പോള്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എന്നും ഉടന്‍ ടീമില്‍ മടങ്ങി എത്തും എന്നും കിബു സൂചന നല്‍കി.