കൊറോണ വാക്‌സിന്‍ കുത്തിവെയ്പ്പിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റണ്‍ സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി

എല്ലാ ജില്ലകളിലും 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടന്നു. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകരാണ് പങ്കാളികളായത്.വാക്‌സിന്‍ വിതരണത്തിന് കേന്ദ്രം തയ്യാറാക്കിയ വെബ് പോര്‍ട്ടലില്‍ റജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് തിരിച്ചറിയില്‍ കാര്‍ഡ് വഴി പരിശോധിക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് വാക്‌സിനേഷന്‍ റൂമിലേക്ക്. പ്രതീകാത്മക വാക്‌സിന്‍ കുത്തിവെച്ചതിന് ശേഷം അരമണിക്കൂര്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നറിയാനുള്ള നിരീക്ഷണം.കുത്തിവെയ്പ് ഒഴികെ വാക്‌സിന്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും രണ്ടാഘട്ട ഡ്രൈ റണ്ണിലും വിജയകരമായി ആവിഷ്‌കരിച്ചു. കുത്തിവെയ്പ്, വാക്‌സിന്‍ ശീതീകരണം, കുത്തിവെയ്പ്പിന് ശേഷമുള്ള ജൈവ, മെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനുള്ള പരിശീലനമാണ് ഡ്രൈ റണ്ണിലൂടെ നല്‍കിയത്. പലകുറി പരിശീലനം ചെയ്യുന്നതിലൂടെ വാക്‌സിന്‍ വിതരണമാകുമ്ബോഴേക്കും ഇതിനായി തെരഞ്ഞെടുത്തവര്‍ കൂടുതല്‍ പരിചയസമ്ബന്നരാകും.തിരുവനന്തപുരത്ത് പാറശ്ശാല താലൂക്ക് ആശുപത്രി, നിംസ് മെഡിസിറ്റി, അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് രണ്ട് മണിക്കൂര്‍ നീണ്ട മോ‌ക്‌ഡ്രില്ലില്‍ പങ്കാളികളായത്. വാക്‌സിന്‍ വിതരണത്തിന് പൂര്‍ണ സജ്ജമായിരിക്കെ ഇനി വാക്‌സിന്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് കേരളം.

Comments (0)
Add Comment