ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് ഇന്ന് 155 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി

തുടര്‍ നടപടിക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് മാസ്‍ക് നിര്‍ബന്ധമാക്കിയ ശേഷം 4,553 പേരാണ് ഇതുവരെ നിയമലംഘനത്തിന് പിടിയിലായതെന്നും അധികൃതര്‍ പറഞ്ഞു.എന്നാല്‍ അതേസമയം വാഹനങ്ങളില്‍ അനുവദനീയമായ പരമാവധി എണ്ണത്തില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍തതിന് 277 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ പ്രകാരം ഡ്രൈവറുള്‍പ്പെടെ നാല് പേര്‍ക്കാണ് കാറുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളത്.

Comments (0)
Add Comment