കുവൈത്ത് സിറ്റി: അല്‍ ഉൗല പ്രഖ്യാപനം ചരിത്രപരമാണെന്നും ഇത്തരമൊരു ധാരണ സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ ഇൗ അവസരത്തില്‍ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും അദ്ദേഹത്തിെന്റ ഉപദേശകന് ജാറെഡ് കുഷ്നറിനെയും അഭിനന്ദിക്കുന്നു. അറബ് രാജ്യങ്ങളുടെ െഎക്യം ഉൗഷ്മളമാക്കാന് തുടര്‍നീക്കങ്ങള്‍ വേണം. ഇത് മേഖലയിലെ ജനങ്ങളുടെ താല്പര്യമാണ്. 41ാമത് ജി.സി.സി ഉച്ചകോടിക്ക് ശൈഖ് സബാഹിെന്റയും സുല്‍ത്താന്‍ ഖാബൂസിെന്റയും പേര് നല്‍കിയതിന് സൗദിയിലെ സല്മാന് രാജാവിന് കുവൈത്ത് അമീര്‍ നന്ദി അറിയിച്ചു.