ജോര്‍ജിയയില്‍ രണ്ടാം ഘട്ട വോ​ട്ടെടുപ്പില്‍ വോട്ടുചെയ്യാന്‍ അമേരിക്ക

കള്ള പ്രചാരണങ്ങള്‍ ആവോളം പൊലിപ്പിച്ചിട്ടും പ്രസിഡന്‍റ്​ പദവി ഡെമോക്രാറ്റ്​ പ്രതിനിധി ജോ ബൈഡന്​ അടിയറവ്​ പറയേണ്ടിവന്ന ഡോണള്‍ഡ്​ ട്രംപിന്​ മുന്നിലെ കച്ചിത്തുരുമ്ബായ യു.എസ്​ സെനറ്റിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ അവസാന പോരാട്ടം ഇന്ന്​. ജോര്‍ജിയ സംസ്​ഥാനത്തെ സെനറ്റ്​ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ്​ ചൊവ്വാഴ്​ച നടക്കുന്നത്​. ജനം പോളിങ്​ ബൂത്തുകളിലേക്ക്​ നീങ്ങാനിരിക്കെ റിപ്പബ്ലിക്കന്‍, ഡേമോക്രാറ്റ്​ നേതാക്കളായ ട്രംപും ബൈഡനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവസാനദിനവും നടത്തിയ തിരക്കിട്ട ശ്രമങ്ങള്‍ എത്രകണ്ട്​ വിജയം കാണുമെന്ന്​ വൈകാതെ അറിയാം. അവസാന ലാപ്പില്‍ ജയമുറപ്പിക്കാന്‍ ട്രംപ്​ നടത്തിയ നിയമവിരുദ്ധ ഇടപെടലുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.അരക്കോടിയിലേറെ വോട്ടര്‍മാരുള്ള സംസ്​ഥാനത്ത്​ 30 ലക്ഷം പേര്‍ ഇതിനകം വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്​. അവശേഷിച്ചവര്‍ക്കാണ്​ ഇനി വോട്ടവകാശം.ജോര്‍ജിയയിലെ സെനറ്റ്​ വോട്ടും പിടിച്ചാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലും വൈറ്റ്​ഹൗസിലും ഡെമോക്രാറ്റുകളുടെ ആധിപത്യം സമ്ബൂര്‍ണമാകും. സംസ്​ഥാനത്ത്​ രണ്ട്​ സെനറ്റ്​ അംഗങ്ങള്‍ റിപ്പബ്ലിക്കന്‍മാരാണ്​- കെല്ലി ലോഫ്​ളറും ഡേവിഡ്​ പെര്‍ഡ്യൂവും. ഇവര്‍ക്കെതിരെ ഡെമോക്രാറ്റ്​ സ്​ഥാനാര്‍ഥികളായി രംഗത്തുള്ള ജോണ്‍ ​ഓസോഫും റവ. റാഫേല്‍ വാര്‍നോക്കുമാണ്​.സെനറ്റില്‍ മേല്‍ക്കൈ നഷ്​ടപ്പെടുന്നത്​ പ്രസിഡന്‍റാകാനിരിക്കുന്ന ബൈഡന്​ കനത്ത തിരിച്ചടിയാകും. സെനറ്റ്​ വേണ്ടെന്നുവെച്ചാല്‍ മന്ത്രിസഭയിലേക്കും ജുഡീഷ്യറിയിലേക്കും മറ്റും ബൈഡ​െന്‍റ നോമിനികള്‍ക്ക്​ ജയം ഉറപ്പിക്കാനാകില്ല. 100 അംഗ സെനറ്റില്‍ നിലവില്‍ 52 അംഗങ്ങള്‍ റിപ്പബ്ലിക്കന്‍മാരും 48 പേര്‍ ഡെമോക്രാറ്റുകളുമാണ്​. രണ്ടു ഡെമോക്രാറ്റ്​ സ്​ഥാനാര്‍ഥികളും ജയിച്ചാല്‍ ഇരു കക്ഷികള്‍ക്കും തുല്യ പ്രാതിനിധ്യമാകും. അങ്ങനെ വന്നാല്‍ വൈസ്​ പ്രസിഡന്‍റായേക്കാവുന്ന കമല ഹാരിസി​െന്‍റ കാസ്​റ്റിങ്​ വോട്ട്​ കാര്യങ്ങള്‍ നിര്‍ണയിക്കും.പ്രസിഡന്‍റ്​ പദവി ഉറപ്പാക്കുന്ന ഇലക്​ടറല്‍ കോളജ്​ അംഗങ്ങളില്‍ നിലവില്‍ 306 പേര്‍ ബൈഡനെയും 232 പേര്‍ ട്രംപിനെയും പിന്തുണക്കുന്നവരാണ്​. 70 ലക്ഷം വോട്ടാണ്​ മൊത്തമായി ബൈഡന്‍ അധികം നേടിയത്​.എല്ലാം ഡെമോക്രാറ്റുകള്‍ കൊതിക്കുംപോലെ സംഭവിച്ചാല്‍ ബറാക്​ ഒബാമ വാണ 2008നു ശേഷം ആദ്യമായാകും പ്രതിനിധി സഭയും സെനറ്റും വൈറ്റ്​ഹൗസും ഒന്നിച്ച്‌​ ഡെമോക്രാറ്റ്​ നിയന്ത്രണത്തിലാകുക.

Comments (0)
Add Comment