ജോ ബൈഡന് കത്തെഴുതി ട്രംപ്

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പോകവേ പുതിയ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതി ഡൊണാള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ കത്തേല്‍പ്പിച്ചാണ് ട്രംപ് മടങ്ങിയത്. അതേസമയം ബൈഡന്‍ ഇതേ കുറിച്ച്‌ പ്രതികരിച്ചിട്ടുണ്ട്. വളരെ മികച്ച ഒരു കത്താണ് ട്രംപ് തനിക്ക് എഴുതിയതെന്ന് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ സ്ഥാനമൊഴിയുന്ന പ്രസിഡന്റുമാര്‍ ഇത്തരം കുറിപ്പടികള്‍ പുതിയ പ്രസിഡന്റുമാര്‍ക്കായി നല്‍കാറുണ്ട്. എന്നാല്‍ ട്രംപ് ഇത്തരമൊരു കത്ത് എഴുതുമെന്ന സൂചന പോലും ഇല്ലായിരുന്നു. ആരും അത് പ്രതീക്ഷിച്ചിരുന്നില്ല.നേരത്തെ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും ട്രംപ് വിട്ടുനിന്നിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെ അഭിനന്ദിക്കാനും ട്രംപ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ കത്തെഴുതുക ചിന്തിക്കാന്‍ പോലുമാകാത്തതായിരുന്നു. അതേസമയം എന്താണ് കത്തിന്റെ ഉള്ളടക്കമെന്ന് വ്യക്തമല്ല. ട്രംപ് പൂര്‍ണമായും ബൈഡന്റെ വിജയത്തെ അംഗീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കൃത്രിമം നടത്തി തന്നെ തോല്‍പ്പിച്ചുവെന്നാണ് ട്രംപ് നിരന്തരം ആരോപിച്ചിരുന്നു. ഇത് അനുനായികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി ആരോപിച്ചത് യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിലേക്കും നയിച്ചിരുന്നു. അതേസമയം താന്‍ അഞ്ച് വര്‍ഷത്തിന് ശേഷം മത്സരിക്കുമെന്നാണ് ട്രംപ് വീണ്ടും സൂചിപ്പിക്കുന്നത്.അതേസമയം അധികാരമേറ്റ ഉടനെ ട്രംപിന്റെ വിവാദ ഉത്തരവുകളും ബൈഡന്‍ റദ്ദാക്കി. കൊവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. പാരീസ് കാലാവസ്ഥാ ഉടമ്ബടിയിലേക്ക് യുഎസ്സിനെ തിരിച്ചുകൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടിയുള്ള നിര്‍മാണം നിര്‍ത്തിവെക്കും. അതോടൊപ്പം കുടിയേറ്റക്കാര്‍ക്ക് സംരക്ഷണവും ഉറപ്പാക്കും. കുടിയേറ്റ വിലക്ക് നീക്കാനുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പിട്ടു. ആദ്യ ദിനം തന്നെ ഇത്രയും മാറ്റങ്ങള്‍ വന്നത് യുഎസ്സിന് പുതു പ്രതീക്ഷയാണ്. അടിമുടി മാറ്റം തന്നെ വരുമെന്ന സൂചനയും ബൈഡന്‍ നല്‍കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. വാഷിംഗ്ടണ്‍ സിസിയിലെ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റിലോളില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. അതേസമയം അമേരിക്കയെ ഭിന്നിക്കുന്ന പോരാട്ടങ്ങള്‍ നാം അവസാനിപ്പിക്കണമെന്ന് ബൈഡന്‍ പറഞ്ഞു. തീര്‍ത്തും മാന്യതയില്ലാത്ത യുദ്ധമാണിത്. ഗ്രാമവും നഗരവും തമ്മില്‍, കണ്‍സര്‍വേറ്റീവുകളും ലിബറലുകളും തമ്മില്‍ റെഡ്‌സും ബ്ലൂസും തമ്മില്‍ എന്ന വിവേചനം അവസാനിപ്പിക്കണം. നമുക്ക് കഠിന ഹൃദയരാവാതിരിക്കാം. എല്ലാവര്‍ക്കുമുള്ള അമേരിക്കന്‍ ചരിത്രം നമുക്കെഴുതാം. ഭയമില്ലാത്ത വിവേചനമില്ലാത്ത, സ്‌നേഹത്തിന്റെ അമേരിക്കയെ കെട്ടിപ്പടുക്കണമെന്നും ബൈഡന്‍ പറഞ്ഞു.

Comments (0)
Add Comment