പുതുവത്സരത്തില്‍ അത്തരമൊരു പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് ഗള്‍ഫ് മേഖല മുഴുവന്‍. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കഴിഞ്ഞദിവസം സൗദി രാജാവ് ക്ഷണക്കത്ത് കൈമാറിയിരുന്നു.ഉച്ചകോടി ജനുവരി അഞ്ചിന് സൗദിയിലാണ് നടക്കുന്നത്. ദോഹ സന്ദര്‍ശിച്ച ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫ് ആണ് ക്ഷണക്കത്ത് അമീറിന് കൈമാറിയത്.2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ കര-വ്യോമ-കടല്‍ ഉപരോധം തുടങ്ങിയത്. ഖത്തര്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യു.എന്‍.എയുടെ വെബ്സൈറ്റ് തകര്‍ത്ത് അമീറിെന്റ പേരില്‍ തെറ്റായ പ്രസ്താവന ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഖത്തര്‍ ഒൗദ്യോഗികമായി അറിയിച്ചിരുന്നു.അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉപാധികളില്ലാത്ത, രാജ്യത്തിെന്റ പരമാധികാരം മാനിക്കുന്ന ഏതു തരം ചര്‍ച്ചകള്‍ക്കും ഒരുക്കമാണെന്നാണ് ഖത്തറിെന്റ തുടക്കം മുതലുള്ള നിലപാട്. ഗള്‍ഫ്പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമതീരുമാനം ജി.സി.സി ഉച്ചകോടി എടുക്കുമെന്ന പ്രതീക്ഷയേറുകയാണ്. പരിഹാരവഴികളില്‍ ഒരു തടസ്സവുമിെല്ലന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.തുടക്കംമുതല്‍തന്നെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെന്റ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലേക്ക് വരുന്നത്. ട്രംപിെന്റ മുതിര്‍ന്ന ഉപദേശകന് ജാരദ് കുഷ്നര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ജി.സി.സി സന്ദര്‍ശനത്തോടെയാണ് നടപടികള്‍ ത്വരിതഗതിയിലായത്. അധികാരമൊഴിയുന്നതിന് മുേമ്ബ പ്രതിസന്ധി പരിഹരിച്ച് തങ്ങളുടെയും ഇസ്രായേലിെന്റയും ഇറാന് വിരുദ്ധ നിലപാടുകള്‍ക്ക് കൂടുതല്‍ സാഹചര്യമൊരുക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്. ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങള്‍ അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഖത്തറിലാണ് മേഖലയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമുള്ളത്. യു.എസ് നേവിയുടെ അഞ്ചാമത് ഫ്ലീറ്റ് ബഹ്റൈന്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സൗദിയിലും യു.എ.ഇയിലും യു.എസ് താവളങ്ങളുണ്ട്. ഗള്‍ഫ്പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാന്‍, ഖത്തര്‍ രാജ്യങ്ങള്‍ പരിഹാരനടപടികള്‍ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്.ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറും സൗദിയും തമ്മില്‍ കരാര്‍ തയാറായിട്ടുണ്ട്. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് പറക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. അന്തിമതീരുമാനം അടുത്തു നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ഉണ്ടായേക്കും. പരിഹാരശ്രമങ്ങള്‍ക്ക് മിക്ക രാജ്യങ്ങളും ഇതിനകം പിന്തുണയറിയിച്ചിട്ടുണ്ട്.കുവൈത്ത് നടത്തുന്ന ശ്രമങ്ങളിലൂടെ സമഗ്രമായ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയം ഈയടുത്ത് പ്രസ്താവനയില്‍ അറിയിച്ചത്. പരിഹാരശ്രമങ്ങളെ യു.എ.ഇയും പിന്തുണച്ചതോടെയാണ് നടപടികള്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിയത്. അറബ്ലോകത്തെ ഐക്യം ശക്തിപ്പെടുത്തുന്നതിനായുള്ള കുവൈത്തിെന്റയും സൗദിയുടെയും അമേരിക്കയുടെയും ശ്രമങ്ങള്‍ അഭിന്ദനനാര്ഹമാണെന്നാണ് യു.എ.ഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വീറ്റ് ചെയ്തത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെന്റ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു.ഉപരോധവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പ്രതികരണം ഇതാദ്യമായാണ് സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. കരാര്‍ ചരിത്രപരമായ നേട്ടമാണെന്ന് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹും അറിയിച്ചു. പരിഹാരശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍ സബാഹും ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനിയും പറഞ്ഞിരുന്നു. നിര്‍ണായകമായ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യസഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുല്‍വ അല്‍ഖാതിറും അറിയിച്ചിട്ടുണ്ട്.പരിഹാരനടപടികള്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയും സ്വാഗതം ചെയ്തിട്ടുണ്ട്.