‘ട്രംപിന്റെ വഴിയേ വൈകാതെ മോദിയും പോകുമെന്ന് പ്രതീക്ഷിക്കുന്നു’: ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്

ഡൊണാള്‍ഡ് ട്രംപിന്റെ വഴിയേ മോദിയുടെ വൈകാതെയോ വൈകിയോ പോകുമെന്നാണ് ജോണ്‍ കുസാകിന്റെ പുതിയ ട്വീറ്റ്.കോണ്‍ എയര്‍, ഐഡന്റിറ്റി, അമേരിക്കാസ് സ്വീറ്റ്ഹാര്‍ട്ട് തുടങ്ങി പ്രമുഖ ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ജോണ്‍ കുസാക്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന ഡെമോക്രാറ്റ് ബേര്‍ണി സാന്‍ഡേഴ്‌സിനെയാണ് ജോണ്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പിന്തുണച്ചത്.യു.എസിലെ വലിയ സോഷ്യലിസ്റ്റ് സംഘമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക അംഗമാണ് ജോണ്‍. നേരത്തെ ട്രംപിനെ നാസി ആണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. മധ്യപൂര്‍വേഷ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ബരാക് ഒബാമയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Comments (0)
Add Comment