ട്രംപിന്‌ ‌പൂട്ടിട്ടത് ഇന്ത്യ വംശജ വംശജ കൂടിയായ ട്വിറ്ററിന്റെ ലീഗല്‍ എക്‌സിക്യുട്ടീവ് വിജയ ഗഡ്ഡേ

വെള്ളിയാഴ്ച്ച ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ ടെക്‌നിക്കല്‍ വിഭാഗം ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ ട്രംപ് ട്രിറ്ററിലൂടെ ആഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കമ്ബനിയുടെ നിയമ വിഭാഗം മേധാവിയായ 45കാരി വിജയ ഗഡ്ഡേ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കുവാനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.എന്നാല്‍ ഇന്ത്യയില്‍ ജനിച്ച വിജയ ഗഡ്ഡേ കുട്ടിക്കാലം മുതല്‍ ടെക്‌സസിലായിരുന്നു. അവിടുത്തെ കെമിക്കല്‍ എന്‍ജിനീയറായുരുന്ന വിജയയുടെ പിതാവിനൊപ്പമാണ് അവര്‍ ടെക്‌സസില്‍ എത്തുന്നത്. അമേരിക്കയിലെ ന്യൂ ജേഴസിയിലാണ് വിജയ തന്റെ ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. പിന്നീട് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ടെക്‌നോളജിക്കല്‍ സംരഭകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം 2011ലാണ് ഇവര്‍ കോര്‍പ്പറേറ്റ് അഭിഭാഷകയായി സമൂഹ മാധ്യമ രംഗത്തേക്കെത്തുന്നത്.അതേസമയം സമൂഹ മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പ്രശംസകളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യുട്ടിവ് എന്നാണ് വിജയ ഗഡ്ഡേയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റൈല്‍ മാഗസീന്‍ പുറത്തിറക്കിയ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയില്‍ ഒരാളായിരുന്നു വിജയ ഗഡ്ഡേ.

Comments (0)
Add Comment