ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച്‌ യൂട്യൂബ്

 യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി.ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.കാപിറ്റോള്‍ അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ട്രംപിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന ഏക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായിരുന്നു യൂട്യൂബ്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചിരിക്കുകയാണ്. നിലവിലെ സസ്‌പെന്‍ഷന്‍ കുറഞ്ഞത് ഏഴ് ദിവസത്തേക്കാണെന്നും ഈ കാലയളവില്‍ വിഡിയോകളോ ലൈവോ ഒന്നും ചാനലിലൂടെ ചെയ്യാനാകില്ലെന്നും യൂട്യൂബ് അധികൃതര്‍ അറിയിക്കുകയുണ്ടായി.നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിലക്കാനും സാധ്യതയുണ്ട്. സസ്‌പെന്‍ഷന്‍ തുടരാനാണ് തീരുമാനമെങ്കില്‍ അടുത്ത ഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കായിരിക്കും നിരോധനമുണ്ടാക്കുന്നത്. ഇതിന് പിന്നാലെ സ്ഥിരമായി ചാനല്‍ പൂട്ടിക്കാനും സാധ്യതയുണ്ട്.

Comments (0)
Add Comment