തലസ്ഥാനത്തു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയെന്ന പേരില്‍ സമരം ചെയ്തു അക്രമങ്ങളുണ്ടാക്കിയതിന് ശേഷം ‘കര്‍ഷകര്‍ക്ക് പിന്തുണ’ എന്ന പേരില്‍ പോസ്റ്റിട്ട് ചലച്ചിത്ര നടന്‍ സണ്ണി വെയ്ന്‍. തലസ്ഥാനത്തെ അരാജകത്വത്തിന് ശേഷമാണ് സണ്ണി വെയ്‌ന്റെ പോസ്റ്റ്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.സണ്ണി വെയ്ന്‍ ഇതിന് മുമ്ബും കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.നേരത്തെ സണ്ണി വെയ്ന്‍ പ്രതിഷേധം അറിയിച്ചത്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ 1945ല്‍ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹൃസ്വചിത്രത്തിലെ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് . എന്നാല്‍ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് പിന്തുണയുമായെത്തിയ സണ്ണി വെയ്‌നെതിരെ പ്രതിഷേധം രൂക്ഷമാണ്.