ഈ വര്‍ഷം സജീവവും ഏറെ നാള്‍ നീണ്ടുനിന്നതുമായ വടക്കുകിഴക്കന്‍ മണ്‍സൂണിനെ തുടര്‍ന്ന് ജനുവരിയില്‍ മാത്രം തമിഴ്‌നാട്, കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 1000 ശതമാനം അധിക മഴയാണ് ലഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശിലെ തീരദേശ, റായലസീമ, തെക്കന്‍ ആഭ്യന്തര കര്‍ണാടക എന്നിവിടങ്ങളില്‍ രേഖപ്പെടുത്തുന്ന വാര്‍ഷിക മഴയുടെ മുപ്പത് ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ശൈത്യകാല മഴയാണ്.ഒക്ടോബര്‍ 28 ന് അതിന്റെ മണ്‍സൂണ്‍ പ്രഖ്യാപിച്ച ശേഷം, സാധാരണയില്‍ നിന്ന് രണ്ടാഴ്ച കാലതാമസം നേരിട്ട തെക്കന്‍ സംസ്ഥാനങ്ങളില്‍ 10.3 ശതമാനം മഴ രേഖപ്പെടുത്തി. ഡിസംബര്‍ വരെ 337.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ന് ശേഷം ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴയാണിത്.നിവാര്‍, ബുറേവി എന്നീ രണ്ട് ചുഴലിക്കാറ്റുകളും ഡിസംബര്‍ തുടക്കത്തില്‍ മണ്‍സൂണിന്റെ ആക്കം കൂട്ടുകയും സീസണിലെ മഴയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്തു. ഡിസംബര്‍ വരെ റായലസീമ (99 ശതമാനം), തമിഴ്‌നാട് (87 ശതമാനം), കേരളം, മാഹെ (34 ശതമാനം) എന്നിവിടങ്ങളില്‍ സീസണില്‍ സാധാണ ലഭിക്കാറുള്ള മഴയുടെ അളവില്‍ അപ്പുറം മഴ ലഭിച്ചു. തെക്കന്‍ ഉപവിഭാഗങ്ങളില്‍ മൊത്തത്തില്‍ ഡിസംബറില്‍ 53 ശതമാനം അധിക മഴ രേഖപ്പെടുത്തി.എന്നാല്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ പിന്‍വാങ്ങാതിരിക്കുകയും തുടരുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച വരെ ഈ സംസ്ഥാനങ്ങളില്‍ മഴ ലഭിച്ചു.”ജനുവരി 10 നും 15 നും ഇടയില്‍ തമിഴ്‌നാട്, കേരള തീരങ്ങളില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈര്‍പ്പം നിറഞ്ഞ കിഴക്കന്‍ കാറ്റിന്റെ ശക്തമായ പ്രവാഹത്തിന് കാരണമായി. ജനുവരി 13 ന് തമിഴ്‌നാട്ടില്‍ കനത്ത മഴയോടൊപ്പം പലയിടത്തും അതിതീവ്ര മഴയുണ്ടായ”തായി ഡല്‍ഹിയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.ചൊവ്വാഴ്ച മുതല്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു, ഇത് സാധാരണയില്‍ നിന്ന് 19 ദിവസത്തെ കാലതാമസമാണ്. ശൈത്യകാല മണ്‍സൂണ്‍ ആരംഭിക്കാന്‍ സമീപകാലങ്ങളില്‍ ആദ്യമായാണ് ഇത്രയും താമസം വരുന്നത്.