പാകിസ്ഥാന്‍ മുഴുവന്‍ ഇരുട്ടിലായി

ഇസ്ലാമാബാദ്: വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് രാജ്യമാകെ ഇരുട്ടിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി മുടങ്ങും.ഇന്നലെ രാത്രി 11.45 ഓടെ ദക്ഷിണ പാകിസ്ഥാനിലുണ്ടായ തകരാറാണ് ഇന്ന് പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായതെന്ന് വൈദ്യുത മന്ത്രി ഒമര്‍ അയൂബ് ഖാന്‍ ട്വീറ്റ് ചെയ്തു. ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും, മറ്റിടങ്ങളില്‍ ജോലികള്‍ നടക്കുകയാണെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു.വൈദ്യുതി വിതരണം തടസപ്പെട്ടത് രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെയും സാരമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്ബത്തിക കേന്ദ്രമായ കറാച്ചി, ലാഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി.

Comments (0)
Add Comment