പെട്രോളില്‍ കേന്ദ്രത്തിന്‌ 32 രൂപ, കേരളത്തിന്‌ 20 രൂപ ; നികുതി കുറയ്‌ക്കേണ്ടതാര്‌?

വിലയുടെ മൂന്നിലൊന്നിലേറെ കേന്ദ്ര സര്‍ക്കാരാണ് കൊള്ളയടിക്കുന്നത്. വ്യാഴാഴ്ചത്തെ വില അനുസരിച്ച്‌ ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് കേന്ദ്ര സര്‍ക്കാരിനുള്ള വരുമാനം 31.73 രൂപ. കേരളത്തിന് 20.16 രൂപയും. എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ നികുതി ഉപേക്ഷിക്കണമെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആവശ്യം.ഒരു ലിറ്റര്‍ പെട്രോളില്‍ 2.98 രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന എക്സൈസ് ഡ്യൂട്ടി. അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയായി 12 രൂപയും, റോഡ് സെസായി 18 രൂപയും ലഭിക്കും. എക്സൈസ് ഡ്യൂട്ടിയില്‍ 1.73 രൂപ കേന്ദ്രത്തിനും 1.25 രൂപ സംസ്ഥാനങ്ങള്‍ക്കുമാണ്. ജനസംഖ്യാനുപാതികമായി കേരളത്തിന് 1.25 രൂപയുടെ 1.943 ശതമാനമായ രണ്ടു പൈസ ലഭിക്കും.
വില്‍പ്പന നികുതി 18.94 രൂപയും അഡീഷണല്‍ വില്‍പ്പന നികുതി ഒരു രൂപയും സെസ് ഇനത്തില്‍ 20 പൈസയും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയില്‍നിന്നുള്ള രണ്ടു പൈസയും ചേര്‍ത്താണ് 20.16 രൂപ കേരളത്തിന് ലഭിക്കുന്നത്. ഡീസല്‍ വിലയിലെ അന്തരം നാമമാത്രമായതിനാല്‍, കേന്ദ്ര–-സംസ്ഥാന വരുമാനങ്ങളിലും സമാന സ്ഥിതിയാണ്.കേരളത്തില്‍ കുറഞ്ഞ നികുതി
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നികുതി താരതമ്യേന കുറവാണ്. ഇവിടെ 30.8 ശതമാനമാണ് വില്‍പ്പന നികുതി. രാജസ്ഥാനില്‍ 38 ശതമാനവും. ഒന്നര രൂപ സെസുമുണ്ട്. മഹാരാഷ്ട്രയില്‍ 25 ശതമാനം വാറ്റിനുപുറമെ 10.12 രൂപ അധിക നികുതിയുമുണ്ട്. പഞ്ചാബില്‍ വാറ്റ് 24.79 ശതമാനവും, 10 ശതമാനം അധിക നികുതിയുമാണ്. ഒഡിഷയില്‍ 32 ശതമാനവും കര്‍ണാടകയില്‍ 35 ശതമാനവും മഹാരാഷ്ട്രയില്‍ 33 ശതമാനവുമാണ് വാറ്റ്.കേരളത്തിന് വലിയ ആഘാതം
അടിക്കടിയുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധന കേരളത്തിന് വലിയ ആഘാതമാകുന്നു. ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗ സാധനങ്ങള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന ചരക്കുഗതാഗത ചെലവ് ഉയര്‍ത്തും. അവശ്യ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകുന്നു. നിര്‍മാണ, അനുബന്ധ മേഖലയിലും പ്രതിസന്ധിയാകും.വി മുരളീധരന്റെ അന്യായ‘വാദം’
ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടെ. കേന്ദ്ര സര്‍ക്കാര്‍ നികുതിയിലൂടെ പല ആനുകൂല്യങ്ങള്‍ നല്‍കുന്നു.

Comments (0)
Add Comment