പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്ബനിയായ മിന്ത്രയുടെ ലോഗോയില്‍ മാറ്റം വരുത്തി

നിലവിലെ ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നുള്ള പരാതിയെ തുടര്‍ന്നാണ് മിന്ത്ര ലോഗോ മാറ്റിയത്.നിലവില്‍ വെബ്‌സൈറ്റ് ലോഗോയില്‍ കമ്ബനി മാറ്റംവരുത്തിയിട്ടുണ്ട്. ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയത്.മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment