ഇയാളുടെ വീട്ടില്‍ കണ്ടെത്തിയത് 69,000 ഗര്‍ഭനിരോധന ഉറകളാണ്. പെണ്‍കുട്ടികള്‍ ഉള്‍പെടെ 1,000 ഓളം പേരെ തടവില്‍ പാര്‍പ്പിച്ച് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയതിനാണ് കള്‍ട്ട് നേതാവിന് 1,000ലേറെ വര്‍ഷം തടവ് വിധിച്ചത്. ‘പൂച്ചക്കുട്ടികള്‍’ എന്നായിരുന്നു അദ്നാന് അഖ്തര്‍ എന്നു പേരുള്ള ഇയാള്‍ കൂടെ കഴിയാന്‍ നിര്‍ബന്ധിതരായ സ്ത്രീകളെ വിളിച്ചിരുന്നത്.അര്‍ധനഗ്ന വേഷത്തില്‍ ഇയാള്‍ക്കൊപ്പം നൃത്തം ചെയ്ത് സ്ഥിരമായി ടെലിവിഷന്‍ സ്റ്റുഡിയോയില്‍ അണിനിരന്ന സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പ്രത്യേക വിഭാഗമായി ജീവിച്ച ഇയാളെയും 200 ഓളം അനുയായികളെയും 2018ല്‍ തുര്‍ക്കി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്നേഹക്കൂടുതലാണെന്നുമുള്പെടെ കോടതിയില്‍ ഇയാള്‍ നല്കിയ മൊഴികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇസ്റ്റംബൂള്‍ പൊലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. ലൈംഗിക കുറ്റകൃത്യം, വഞ്ചന, രാഷ്ട്രീയ- സൈനിക ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. അഖ്തറുടെ സംഘടനയിലെ മറ്റു രണ്ടുപേര്‍ക്കും 200 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തുര്‍ക്കി പണ്ഡിതന് ഫത്ഹുല്ല ഗുലനുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കുറ്റപത്രം ആരോപിക്കുന്നു. ഈ ആരോപണം പക്ഷേ, പ്രതി നിഷേധിച്ചിട്ടുണ്ട്. 236 പേരാണ് മൊത്തം വിചാരണ നേരിട്ടത്. കോടതിക്കു മുമ്ബാകെ പ്രതിയുടെ കുറ്റസമ്മതങ്ങള്‍ തുര്‍ക്കി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.1990കളിലാണ് പ്രതി ആദ്യമായി രാജ്യത്തും പുറത്തും വാര്‍ത്തകളില്‍ നിറയുന്നത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഒരു സംഘത്തിെന്റ നേതാവായിട്ടായിരുന്നു രംഗപ്രവേശം. ഇത്തരം ദൃശ്യങ്ങള്‍ കാര്യമായി പ്രദര്‍ശിപ്പിച്ച ഒരു ടെലിവിഷന്‍ ചാനലും ഓണ്‍ലൈനായി നടത്തി. അഖ്തര്‍ ഹാറൂന്‍ യഹ്യ എന്ന പേരില്‍ ‘ദ അറ്റ്ലസ് ഓഫ് ക്രിയേഷന്’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.