ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ അയക്കാന്‍ ഇന്ത്യ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ അയക്കാന്‍ ഇന്ത്യ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനും ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 ( Oxford-AstraZeneca vaccine) വാക്സിന്റെ 20 ലക്ഷം ഡോസുകള്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തും.ബംഗ്ലാദേശില്‍ അഞ്ചു ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ 7900 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ഇന്ത്യന്‍ വാക്സിനുകള്‍ ലഭ്യമാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നത്, Oxford-AstraZeneca vaccine ന്റെ അടിയന്തിര ഉപയോഗത്തിന് പാകിസ്താനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് പതിനൊന്നായിരം മരണങ്ങളും അഞ്ചു ലക്ഷം കോവിഡ് കേസുകളുമാണ്.

Comments (0)
Add Comment