ബൈഡന്‍ തകര്‍പ്പന്‍ ജയവുമായി ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചുനല്‍കിയ സംസ്ഥാനമായ ജോര്‍ജിയയില്‍ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫന്സ്പെര്ഗറെയാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ജോര്‍ജിയയില്‍ ബൈഡെന്റ വിജയം ദുര്‍ബലപ്പെടുത്തി തന്നെ വിജയിപ്പിക്കാന്‍ ആവശ്യമായ വോട്ടുകള്‍ കണ്ടെത്തണമെന്നായിരുന്നു ട്രംപിെന്റ അന്ത്യശാസനം. യു.എസ് പത്രമായ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട ഫോണ്‍കോള്‍ ടേപ് ട്രംപ് ട്വിറ്ററില്‍ സ്ഥിരീകരിച്ചത് പ്രസിഡന്‍റിന് മാത്രമല്ല, റിപ്പബ്ലിക്കന്‍ കക്ഷിക്കും തിരിച്ചടിയായി.”എനിക്ക് ആകെ വേണ്ടത് ഒരു കാര്യമാണ്. 11,780 വോട്ടുകള്‍ കണ്ടെത്തണം. നമുക്ക് ലഭിച്ചതിനെക്കാള്‍ ഒന്ന് കൂടുതലാകും അത്. കാരണം, നാം ആണ് സംസ്ഥാനത്ത് ജയിച്ചത്. ജോര്‍ജിയയില്‍ ഞാന്‍ തോല്‍ക്കേണ്ടതില്ല. ലക്ഷക്കണക്കിന് വോട്ടിന് നാം ജയിച്ച സംസ്ഥാനമാണ്”- ട്രംപിെന്റ സംഭാഷണ ശകലം ഇങ്ങനെ പോകുന്നു.ട്രംപിെന്റ വിശ്വസ്തനായ റാഫെന്‍സ്പെര്‍ഗര്‍ സ്റ്റേറ്റ് സെക്രട്ടറിയായ ജോര്‍ജിയയില്‍ കാമ്ബയിന്‍ പൊടിപൊടിച്ചിട്ടും സംസ്ഥാനം നീണ്ട 28 വര്‍ഷത്തിനു ശേഷം ആദ്യമായി റിപ്പബ്ലിക്കന്മാര്‍ക്കു പകരം ഡെമോക്രാറ്റുകള്‍ക്ക് അധികാരം നല്‍കിയത് തെല്ലൊന്നുമല്ല ട്രംപിനെ ചൊടിപ്പിച്ചത്. ജോര്‍ജിയയിലെ ‘കളി’യും ചോര്‍ന്നതോടെ ട്രംപ് നാണംകെട്ട് അധികാരമൊഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.റിപ്പബ്ലിക്കന്‍ കക്ഷിക്ക് മേല്‍കൈയുള്ള സെനറ്റിനെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്താനും കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് അറ്റൈക പ്രയോഗം നടത്തിയിരുന്നു. 12 സെനറ്റര്‍മാര്‍ ട്രംപിനുവേണ്ടി നടത്തിയ നീക്കങ്ങളും പാളിയതോടെ ബൈഡെന്റ ഇലക്ടറല്‍ കോളജ് വിജയത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് ബുധനാഴ്ച അംഗീകാരം നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്.ജനുവരി 20നാണ് അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ എന്ന ഡെമോക്രാറ്റ് പ്രതിനിധി അധികാരമേറുക.മറുവശത്ത്, ജോര്‍ജിയയിലെ നീക്കം കുറ്റകരമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തിയാല്‍ ട്രംപ് നിയമനടപടിയും നേരിടേണ്ടിവരും. ജോര്‍ജിയയില്‍ മാത്രമല്ല, അരിസോണ, മിഷിഗണ്‍, വിസ്കോണ്‍സിന്‍ സംസ്ഥാനങ്ങളിലും ട്രംപ് സമാന നീക്കങ്ങളുമായി രംഗത്ത് സജീവമായിരുന്നു.