ബ്രിട്ടനില്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ ഉ​യ​രു​ന്നു

ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നു. സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച വ​രെ 4,076 പേ​രാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ ഉ​ള്ള​ത്.രാജ്യത്ത് ശ​നി​യാ​ഴ്ച പു​തി​യ​താ​യി 33,552 കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,348 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് ബാ​ധ​മൂ​ലമാണെന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.അതേസമയം ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യഥാര്‍ഥ കൊവിഡ് വൈറസിനേക്കാള്‍ കൂടുതല്‍ മാരകമാണ് പുതിയ വൈറസ് എന്നതിന് പ്രാഥമികമായി തെളിവുകളുണ്ട്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണനിരക്കുമായി ബന്ധവുമുണ്ട്. ഇത് 30 മുതല്‍ 70 ശതമാനം വരെ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Comments (0)
Add Comment