ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജാംഷഡ്പുരിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുന്നു. അവസാന നാലു കളിയില്‍ രണ്ടു ജയവും രണ്ടു സമനിലയുമായി ഉണര്‍ന്ന ബ്ലാസ്റ്റേഴ്സിന് ഒരു ജയേത്താടെ ആറാം സ്ഥാനത്തേക്ക് ഉയരാനാകും. ജാംഷഡ്പൂരിനും ബ്ലാസ്റ്റേഴ്സിനും 14 പോയന്റാണുള്ളതെങ്കിലും ഗോള്ശരാരിയില് ജാംഷഡ്പൂരാണ് മുന്നില്‍.അവസാന മത്സരത്തില്‍ പത്തിലേക്കു ചുരുങ്ങിയ ഗോവക്കെതിരെ ജയിക്കാമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളവസരം കളഞ്ഞുകുളിക്കുകയായിരുനനു. അതേസമയം, കഴിഞ്ഞ കളിയിലേതുള്പ്പെടെ സീസണില്‍ നാലു മഞ്ഞക്കാര്‍ഡ് കണ്ട കെ.പി. രാഹുലിനും ജീക്സന് സിങ്ങിനും ഇന്ന് കളിക്കാനാവില്ല. ഉജ്ജ്വലഫോമില്‍ പന്തുതട്ടുന്ന രാഹുലില്ലാതെ കളത്തിലിറങ്ങേണ്ടിവരുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. രാഹുല്‍ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഗോള്‍ നേടിയിരുന്നു.സീസണിലെ ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്സും ജാംഷഡ്പുരും ഏറ്റുമുട്ടിയപ്പോള്‍ 3-2ന് വിജയം കൊമ്ബന്മാര്ക്കൊപ്പമായിരുന്നു.