വിദേശത്തുനിന്ന് മടങ്ങിയെത്തിയ 56കാരിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.ഡിസംബര്‍ 30നാണ് ഇവര്‍ ന്യൂസിലാന്‍ഡിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസാണ് റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ബന്ധിത ക്വാറന്‍റീനിലായിരുന്ന ഇവരുടെ ആദ്യ രണ്ടു പരിശോധന ഫലവും നെഗറ്റീവായിരുന്നു. ഒരു സ്ത്രീക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഇവര്‍ ക്വാറന്‍റീനിലായിരുന്നുവെന്നും മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു.സ്ത്രീയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 15 പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. അവരുടെ ഭര്‍ത്താവിന്‍റെയും ഹെയര്‍ഡ്രെസ്സറുടെയും പരിശോധന ഫലം നെഗറ്റീവാണ്.കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. കഴിഞ്ഞവര്‍ഷം നവംബറിന് ശേഷം ഇവിടെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് െചയ്തിരുന്നില്ല. ഇതുവരെ 1927 കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.