മു​ഹ​റ​ഖ് അ​ല്‍ കു​ബ്റ ഗാ​ര്‍ഡ​ന്‍ ന​വീ​ക​ര​ണം മ​ന്ത്രി വി​ല​യി​രു​ത്തി

മ​നാ​മ: 94 ശ​ത​മാ​നം നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 90,692 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ പ​ര​ന്നു കി​ട​ക്കു​ന്ന അ​ല്‍ കു​ബ്റ ബ​ഹ്റൈ​നി​ലെ വ​ലി​യ പാ​ര്‍ക്കു​ക​ളി​ലൊ​ന്നാ​ണ്. മു​ഹ​റ​ഖ് ഗ​വ​ര്‍ണ​റേ​റ്റി​ലെ സു​പ്ര​ധാ​ന​വും സ​ജീ​വ​വു​മാ​യ പാ​ര്‍ക്കാ​യി ഇ​തു മാ​റും. എ​യ​ര്‍പോ​ര്‍ട്ടി​ന​ടു​ത്താ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഇ​വി​ടെ സ​ന്ദ​ര്‍ശ​ക​രാ​​യെ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.മു​ഹ​റ​ഖ് മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ലു​മാ​യി സ​ഹ​ക​രി​ച്ച്‌ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടു​ത​ല്‍ ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര ചൈ​ല്‍ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ വി​വി​ധ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ക്കാ​യി ഇ​വി​ടെ സ്ഥാ​പി​ക്കും. 2,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​വി​ധ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ക്കാ​യി നീ​ക്കി​വെ​ക്കും. വ്യാ​യാ​മ​ത്തി​നാ​യി 23 ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ക്കു​ക. ഓ​രോ ഉ​പ​ക​ര​ണ​വും എ​ങ്ങ​നെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന വി​ഡി​യോ​യും ഒ​രു​ക്കും. ഓ​രോ ഉ​പ​ക​ര​ണ​വും ഉ​പ​യോ​ഗി​ക്കു​ക വ​ഴി എ​ത്ര ക​ലോ​റി ശ​രീ​ര​ത്തി​ല്‍നി​ന്നും അ​ലി​യി​ച്ച്‌ ക​ള​യാ​ന്‍ സാ​ധി​ക്കു​മെ​ന്ന വി​വ​ര​വും അ​റി​യാ​ന്‍ സാ​ധി​ക്കും.ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ള​വും എ​ട്ട് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള വാ​ക്​​വേ​യാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. വ്യാ​യാ​മ വേ​ള​യി​ല്‍ ഉ​ന്മേ​ഷ​ദാ​യ​ക​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് 60 പോ​സ്​​റ്റു​ക​ളി​ലാ​യി ഏ​ഴ് സ്പ്രി​ങ്​​ഗ്ല​ര്‍ വീ​തം സ്ഥാ​പി​ക്കും. കു​ടും​ബ​ങ്ങ​ള്‍ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​ന് റെ​സ്​​റ്റ്​ റൂ​മു​ക​ളും സി​മ​ന്‍​റ്​ സീ​റ്റു​ക​ളും ഒ​രു​ക്കും. കൂ​ടാ​തെ, 525 വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള പാ​ര്‍ക്കി​ങ് ഏ​രി​യ​യു​മു​ണ്ടാ​കും. രാ​ജ്യ​ത്തി​െന്‍റ ദേ​ശീ​യ​പ​താ​ക കെ​ട്ടു​ന്ന​തി​നാ​യി 25 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കാ​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 10 ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​ലു​പ്പ​ത്തി​ലു​ള്ള പ​താ​ക​യാ​യി​രി​ക്കും ഇ​തി​ല്‍ കെ​ട്ടു​ക. 33 സു​ര​ക്ഷ കാ​മ​റ​ക​ളും പാ​ര്‍ക്കി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പാ​ര്‍ക്കി​ന് മ​ധ്യ​ത്തി​ല്‍ നാ​ല് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ മ​തി​ല്‍ നീ​രു​റ​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു പ്ര​വ​ര്‍ത്തി​ക്കു​ക.പ​ര​സ്യ​ങ്ങ​ള്‍ക്കും അ​റി​യി​പ്പു​ക​ള്‍ക്കു​മാ​യി ഡി​സ്​​പ്ലേ ബോ​ര്‍ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ര്‍ക്കി​‍െന്‍റ മ​ധ്യ​ഭാ​ഗ​ത്ത് 350 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ കു​ട്ടി​ക​ള്‍ക്ക് കു​ടും​ബ സ​മേ​ത​മു​ള്ള ആ​സ്വാ​ദ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.മു​നി​സി​പ്പ​ല്‍ കാ​ര്യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ഹ്മ​ദ് ആ​ല്‍ ഖ​ലീ​ഫ, മു​ഹ​റ​ഖ് മു​നി​സി​പ്പ​ല്‍ ഡ​യ​റ​ക്ട​റ​ര്‍ ഇ​ബ്രാ​ഹിം അ​ല്‍ ജൗ​ദ​ര്‍, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ലെ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം ബാ​സിം അ​ല്‍ മ​ജ്ദ​മി എ​ന്നി​വ​രെ കൂ​ടാ​തെ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Comments (0)
Add Comment