മൂന്നര വര്‍ഷത്തെ രാഷ്ട്രീയ ഭിന്നതകള്‍ക്കു വിരാമമിട്ട് സൗദി അറേബ്യ ഖത്തറും മാറിയുള്ള കര, നാവിക, വ്യോമാതിര്‍ത്തികള്‍ തുറന്നു

കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഉപരോധത്തിന്‍്റെ തുടക്കം മുതല്‍ കുവൈത്തിന്‍്റെ മധ്യസ്ഥത എതിരാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നത്.ഇന്ന് സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നാല്‍പ്പത്തിയൊന്നാമത് ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അവശേഷിക്കുന്ന ഭിന്നതകളും. പരിഹരിച്ച്‌ അന്തിമ കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഖത്തര്‍ അമീന്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉച്ചകോടിയില്‍ പങ്കെടുക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രത്യേക താല്‍പര്യം എടുത്തിരുന്നു. മധ്യപൗരസ്ത്യ മേഖലാ വിഷയങ്ങളില്‍ ട്രംപിന്‍്റെ ഉപദേശകനായ ജറാദ് കുഷ്നറും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.കുവൈത്ത് അമീന്‍ ഷെയ്ഖ് നവാബ് അല്‍ അഹമ്മദ് അല്‍ ജാഫര്‍ അല്‍ സബാഹിന്‍്റെ സന്ദേശവുമായി ഇന്നലെ കുവൈത്ത് വിദേശകാര്യ മന്ത്രി ദോഹയില്‍ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഖത്തറിനുമേലുള്ള ഉപരോധം സൗദി പിന്‍വലിച്ച്‌ അതിര്‍ത്തികള്‍ തുറക്കുന്നതായുള്ള പ്രഖ്യാപനം വന്നത്. ഇന്നത്തെ ഉച്ചകോടിയില്‍ ഉപരോധം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാണ് ഇന്നലെ രാത്രിതന്നെ അതിര്‍ത്തികള്‍ തുറക്കുകയായിരുന്നു.

Comments (0)
Add Comment