മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഏപ്രില്‍ 18ന് പരീക്ഷ നടക്കും. റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ പൂര്‍ണ ഷെഡ്യൂളും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കും.നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതുന്നവര്‍ ജൂണ്‍ 30 നോ അതിന് മുമ്ബോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. നീറ്റ് പി.ജി യുടെ ബ്രോഷറും ആപ്ലിക്കേഷന്‍ ഫോമും nbe.edu.in , natboard.edu.in എന്നീ വെബ്സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.അപേക്ഷകര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അംഗീകരിച്ച പ്രൊവിഷണല്‍ അല്ലെങ്കില്‍ പെര്‍മനന്റ് എം.ബി.ബി.എസ് ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് 2021 ജൂണ്‍ 30നോ അതിന് മുമ്ബോ പൂര്‍ത്തിയാക്കണം.

Comments (0)
Add Comment