രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,855 പേര്‍ക്ക് കൂടി

കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയര്‍ന്നു.അതേസമയം ഇന്നലെ 20,746 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,03,94,352 ആയിട്ടുണ്ട്.നിലവില്‍ ചികില്‍സയിലുള്ളത് 1,71,686 പേരാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 163 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,54,010 ആയി.രാജ്യത്ത് ഇതുവരെ 29,28,053 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 19,50,81,079 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 7,42,306 സാംപിളുകളാണ് പരിശോധിച്ചത്.

Comments (0)
Add Comment