കവരത്തി: ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപില്‍ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയില്‍നിന്നും കപ്പലില്‍ കവരത്തിയിലെത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.കൊച്ചിയില്‍നിന്നും എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റീന്‍ ഒഴിവാക്കിയതിനു പിന്നാലെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.