ലിംഗാര്‍ഡ് ഇനി വെസ്റ്റ് ഹാമില്‍

ലോണ്‍ അടിസ്ഥാനത്തില്‍ ആയിരുന്നു സൈനിംഗ്. ലോണ്‍ കഴിഞ്ഞ് വെസ്റ്റ് ഹാം ലിങാര്‍ഡിനെ വാങ്ങാനുള്ള വ്യവസ്ഥ കരാറില്‍ ഇല്ല. എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുക ആണെങ്കില്‍ ലിംഗാര്‍ഡ് വെസ്റ്റ് ഹാമുമായി സ്ഥിര കരാര്‍ ഒപ്പുവെച്ചേക്കും. അവസാന കുറച്ചു കാലമായി യുണൈറ്റഡ് വിടാന്‍ ശ്രമിക്കുന്ന ലിംഗാര്‍ഡ് എന്തായാലും ഈ സീസണോടെ യുണൈറ്റഡ് വിടും.വെസ്റ്റ് ഹാമില്‍ ഡേവിഡ് മോയ്സിന് കീഴില്‍ പഴയ ഫോമിലേക്ക് ഉയരാനാകും ലിംഗാര്‍ഡ് ശ്രമിക്കുക. അവസാന കുറേ കാലമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാച്ച്‌ സ്ക്വാഡില്‍ പോലും ലിംഗാര്‍ഡ് ഉണ്ടാകാറില്ല. 28കാരനായ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഈ സീസണില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമെ കളിച്ചിട്ടുള്ളൂ.

Comments (0)
Add Comment