പതിനഞ്ചു സെക്കന്‍ഡോളം വരുന്ന രംഗങ്ങളാണ് പ്രചരിച്ചിരിക്കുന്നത്. ഇവയില്‍ നടന് വിജയുടെ ഇന്‍ട്രോ രംഗവും ഉള്‍പ്പെടുന്നു. ഇതേ തുടര്‍ന്ന് സിനിമയിലെ ഭാഗങ്ങള്‍ ആരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്നു സംവിധായകന് ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു. ചിത്രം ചോര്‍ത്തിയത് തമിഴ് റോക്കര്‍സ് ആണെന്നാണ് സൂചന.’ഒന്നര വര്‍ഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവുചെയ്ത് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം’.മാസ്റ്റര്‍ സിനിമയുടെ ചോര്‍ന്നു പോയ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.