സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു

മാസങ്ങളായി അടഞ്ഞു കിടന്നിരുന്നതിനാല്‍ മിക്ക തീയേറ്ററുകളിലും അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചലച്ചിത്രസംഘടനകളുടെ നാളത്തെ യോഗത്തിന് ശേഷം മാത്രമേ തീയേറ്ററുകള്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുകയുള്ളു.തീയേറ്റര്‍ തുറന്നാലും ആളുകയറണമെങ്കില്‍ താരചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. വിജയിയുടെ മാസ്റ്റര്‍ ജനുവരി 13ന് റിലീസിനെത്തുമെന്നതിലാണ് തീയേറ്ററുകള്‍ പ്രതീക്ഷ വയ്ക്കുന്നത്. തുടര്‍ന്ന് ഏത് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നതില്‍ അറിവില്ല. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അടക്കമുള്ള ചിത്രങ്ങള്‍ മാര്‍ച്ച്‌ അവസാനമാണ് റിലീസിനെത്തുക. ചെറിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായാലും കാണികളെത്തുമോ എന്ന ആശങ്കയിലാണ്.

Comments (0)
Add Comment