സംസ്ഥാനത്ത് പള്‍സ് പോളിയോ വിതരണം ആരംഭിച്ചു

അഞ്ച് വയസിന് താഴെയുളള 24,49,222 കുട്ടികള്‍ക്ക് 24,690 ബൂത്തുകളിലായാണ് ഇന്ന് പള്‍സ്‌ പോളിയോ പ്രതിരോധ തുളളിമരുന്ന് നല്‍കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിയോ വിതരണം വൈകിട്ട് അഞ്ച് മണി വരെയുണ്ടാകും.അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം,ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോളിയോ ബൂത്തുകള്‍. വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ പള്‍സ് പോളിയോ തുളളിമരുന്നിന്റെ ആദ്യ വിതരണം നടന്നു. വി കെ പ്രശാന്ത് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment