സംസ്ഥാനത്ത് മുല്ലപ്പൂവിന് വില കുത്തിക്കുന്നു

നിലവില്‍ കിലോയ്ക്ക് 5000 രൂപ വരെയാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തില്‍ മുല്ലപ്പൂവിന് ഡിമാന്‍ഡ് കൂടിയത്.കഴിഞ്ഞ മാസം 2500ല്‍ താഴെയായിരുന്നു വില. പ്രതികൂല കാലാവസ്ഥയില്‍ ഉത്പാദനം നടക്കാത്തതാണ് വില കൂടാന്‍ കാരണമായത്. മഞ്ഞും മഴയുമാണ് ഉത്പാദനം കുറയാന്‍ കാരണമാകുന്നത്.വീണ്ടും വിവാഹ സീസണ്‍ ആയതോടെ മുല്ലപ്പൂവിന് ആവശ്യക്കാരും കൂടി. വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബംഗളുരുവില്‍ നിന്ന് വിലകുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്.

Comments (0)
Add Comment