സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

പുതുതായി അറസ്റ്റ് ചെയ്തത് കര്‍ഷകരടക്കം 44 പേരെയാണ്.കേസ് രജിസ്റ്റര്‍ ചെയ്തത് കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ്. കൂടാതെ അലിപൂര്‍ എസ്.എച്ച്‌.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരന്‍ അറസ്റ്റിലായി. ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത് പ്രദേശവാസികളാണെന്ന് പറഞ്ഞാണ്. എന്നാല്‍ കര്‍ഷകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു.തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഡല്‍ഹി -ഉത്തര്‍ പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ പോലീസും ഹരിയാന അതിര്‍ത്തിയില്‍ ഒരു വിഭാഗം ആളുകളും സമര പന്തല്‍ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Comments (0)
Add Comment