സൗദി കിരീടാവകാശിടയുടെ സ്വപ്ന പദ്ധതിയായ നിയോമില്‍ നിര്‍മിക്കാനൊരുങ്ങുന്നത് കാര്‍ബണ്‍ രഹിത നഗരം

പത്ത് ലക്ഷം പേര്‍ക്ക് താമസിക്കാവുന്ന നിയോമില്‍ കാര്‍ബണ്‍ രഹിത വാഹന സൗകര്യങ്ങള്‍ മാത്രമാകും ഉണ്ടാവുക. സൗദി കിരീടാവകാശി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ദി ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പദ്ധതി വഴി പത്തു വര്‍ഷത്തിനകം മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.പടിഞ്ഞാറന്‍ സൗദിയില്‍ തബൂക്കിനടുത്താണ് നിയോം എന്ന പേരിലുള്ള സ്വപ്ന പദ്ധതി. ഇതിനകത്താണ് ദി ലൈന്‍ എന്ന പേരിലുള്ള കാര്‍ബണ്‍ രഹിത പട്ടണമൊരുക്കുന്നത്. പത്ത് ലക്ഷം പേര്‍ക്ക് താമസ സൗകര്യം. കാറുകളോ സാധാരണ തെരുവുകളോ ഉണ്ടാകില്ല. പകരം കൂടുതല്‍ മരങ്ങള്‍ നട്ടും ആധുനിക സാങ്കേതിക വിദ്യയില്‍ പരിസ്ഥിതിക്ക് കോട്ടമില്ലാതെയും നഗരമൊരുക്കും. 2050-ഓടെ ഒരു കോടി ജനങ്ങള്‍ക്ക് താമസം മാറ്റേണ്ടി വരും. ആഗോള താപനവും ഉയരുന്ന സമുദ്ര നിരപ്പുമാണ് കാരണം.

Comments (0)
Add Comment