ആറ്റുകാൽ പൊങ്കാല മഹോത്സവം2021.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ആം തീയതി ശനിയാഴ്ച ആണ്. രാവിലെ 10.50 നാണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. ഇപ്രാവശ്യം കോവിഡ് 19 നെ തുടർന്ന് ആചാരപ്രകാരം പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാല ഉണ്ടാവുകയുള്ളൂ. എല്ലാ ഭക്തജനങ്ങളും അവരവരുടെ വടുകളിൽ തന്നെ ഐശ്വര്ത്തോടും ഭക്തിയോടെയും കൂടി പൊങ്കാലയിട്ട് ദേവി പ്രീതി വരുത്തേണ്ടതാണ്. എല്ലാ വർഷത്തെയും പോലെ ഹെലികോപ്റ്ററിൽ പുഷ്പാർച്ചന ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ കുത്തിയോട്ടം കോവിഡ് പ്രോട്ടോകോൾ ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രം നടത്തുന്നതാണ്. ദേവിയെ എഴുന്നള്ളിക്കുന്ന സമയത്ത് വീടുകൾ തോറുമുള്ള തട്ട നിവേദ്യവും ഉണ്ടായിരിക്കുന്നതല്ല എന്ന വിവരവും എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.