ഓഹരി വിപണിയില്‍ മുന്നേറ്റം

കേന്ദ്ര ബജറ്റിനുശേഷം തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വിപണി കുതിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ വായ്പാനയം പുറത്തുവരാനിരിക്കെയാണ് വിപണി കുതിച്ചത് .സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 50,880ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തില്‍ 14,965ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 979 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 243 ഓഹരികള്‍ നഷ്ടത്തിലുമാണ്. 43 ഓഹരികള്‍ക്ക് മാറ്റമില്ല.എസ്ബിഐയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില പത്തുശതമാനം ഉയര്‍ന്ന് 390 നിലവാരത്തിലെത്തി. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഐഒസി, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments (0)
Add Comment