കര്‍ഷക സമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന്​ കേന്ദ്രസര്‍ക്കാര്‍

 രാജ്യസഭയി​ലായിരിക്കും ഇതസംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത്​ 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട്​ ദിവസത്തേക്ക്​ റദ്ദാക്കി.16 പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിന്​ മുമ്ബാകെ ഉന്നയിച്ചിരുന്നു. അഞ്ച്​ മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, ​കേന്ദ്രസര്‍ക്കാര്‍ 15 മണിക്കൂര്‍ ചര്‍ച്ചക്ക്​ അനുവദിക്കുകയായിരുന്നു.സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന്​ പ്രതിപക്ഷനേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു. തുടര്‍ന്ന്​ പാര്‍ലമെന്‍റ്​കാര്യ വകുപ്പ്​ ​മന്ത്രി പ്രഹ്ലാദ്​ ജോഷി ചര്‍ച്ചക്ക്​ തയാറാണെന്ന്​ അറിയിച്ചു. ഇതേ തുടര്‍ന്ന്​ വെള്ളിയാഴ്ചത്തെ ചോദ്യോത്തരവേള റദ്ദാക്കിയിട്ടുണ്ട്​.

Comments (0)
Add Comment