ദുബൈ: ‘സൂര്യാസ്തമയ’ ഓഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്ത് 99 ദിര്‍ഹമിന് ഐ.എം.ജി വേള്‍ഡില്‍ അടിച്ചുപൊളിക്കാം.മാര്‍ച്ച് 15 വരെയാണ് ഓഫര്‍. www.imgworlds.com എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.ഈ സമയങ്ങളില്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് റൈഡുകള്‍ ആസ്വദിക്കുന്നതിന് പുറമെ വിനോദ, വിജ്ഞാന പരിപാടികളിലും പങ്കെടുക്കാം.സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുള്ള എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഐ.എം.ജിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.