അതോറിറ്റിയുടെ പുതിയ ഒാണ്‍ലൈന്‍ സംവിധാനം ജനുവരി 12ന് ആരംഭിച്ച ശേഷം വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയവരുടെ കണക്കാണിത്.അതിനിടെ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരാന്‍ കഴിയാതെ ഇഖാമ കാലാവധി കഴിഞ്ഞ 6000ത്തിലേറെ പേരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി. ഇതിന് പുറമെ കുവൈത്തില്‍നിന്ന് ജോലി ഒഴിവാക്കി നാട്ടില്‍ പോയ 4000 പേരുടെയും വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതായി.പുതിയ വര്‍ക്ക് പെര്‍മിറ്റിനായി മാന്‍പവര്‍ അതോറിറ്റിയുടെ ഇലക്ട്രോണിക് ഫോം വഴി അപേക്ഷിക്കുന്നതിന് അടിസ്ഥാന നിബന്ധനയായി വെച്ചിരിക്കുന്നത് മന്ത്രിസഭയുടെ അനുമതിയാണ്. മന്ത്രിസഭയുടെ അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രിസഭയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് പിന്നീട് പ്രഖ്യാപിക്കും.വിസക്കച്ചവടം തടയാനും വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതര്‍ കര്‍ശനമായ വ്യവസ്ഥ വെച്ചത്. ശക്തമായ നിരീക്ഷണത്തിലൂടെയും മേല്‍നോട്ടത്തിലൂടെയും രാജ്യത്തെ തൊഴില്‍ വിപണിക്ക് അത്യാവശ്യമായവരും നിശ്ചിത യോഗ്യതയുള്ളവരും മാത്രം രാജ്യത്ത് തൊഴില്‍ വിസയില്‍ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ലക്ഷ്യം.