ആഘോഷ പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടുന്ന സാഹചര്യത്തിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്.ഒൗദ്യോഗിക പരിപാടികള്‍ നിയന്ത്രണങ്ങളോടെ നാമമാത്രമായി നടത്തിയേക്കും. പൊതുജനങ്ങള്‍ക്ക് ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഉള്‍പ്പെടെ ഒത്തുകൂടലുകള്‍ക്ക് വിലക്കുണ്ട്. ദേശീയദിനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.ആഘോഷ പരിപാടികള്‍ക്കായി ജനം ഒത്തുകൂടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഭാഗിക കര്‍ഫ്യൂ പരിഗണിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച പ്രഖ്യാപനമൊന്നും വന്നിട്ടില്ല.കഴിഞ്ഞ വര്‍ഷം ആഘോഷ പരിപാടികള്‍ക്ക് എല്ലാ ഒരുക്കവും നടത്തിയിരിക്കെയാണ് കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്. തുടര്‍ന്ന് ആഘോഷം റദ്ദാക്കി. ഫെബ്രുവരി 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം. 1961 ജൂണ്‍ 19നാണ് കുവൈത്ത് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്. മൂന്നു വര്‍ഷം ജൂണ്‍ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍, 1964ല്‍ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെന്റ ശില്പി എന്നറിയപ്പെടുന്ന, രാജ്യത്തിെന്റ 11ാമത് ഭരണാധികാരി അമീര്‍ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹിെന്റ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െന്റ സ്മരണയില്‍ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തില്‍നിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികള്‍ ദേശീയ ആഘോഷ ദിനങ്ങളായി മാറി.രക്തസാക്ഷി അനുസ്മരണങ്ങളും സാംസ്കാരിക പരിപാടികളും ഒാണ്‍ലൈനായി നടത്തിയേക്കും. കഴിഞ്ഞ ദിവസം ദേശീയ ദിനാഘോഷ ഭാഗമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അനുസ്മരണ നാണയം പുറത്തിറക്കി.