ദുബൈ: ആെക 21 ലക്ഷം ഇടപാടുകളാണ് ലൈസന്‍സുമായി ബന്ധപ്പെട്ട് നടന്നത്. രണ്ടു ലക്ഷത്തോളം പേര് ലൈസന്‍സ് പുതുക്കന്നതിന് അപേക്ഷ നല്കി. പഴയതും പുതിയതുമുള്‍പ്പെടെ അഞ്ചു ലക്ഷത്തോളം ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തി.ലോക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ സംവിധാനങ്ങള്‍ ആര്.ടി.എ ഒരുക്കിയിരുന്നതായി ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു.അണുനശീകരണ സമയത്ത് 55,900 പേര്‍ക്ക് സൗജന്യമായി ലൈസന്‍സ് കാലാവധി നീട്ടി നല്കി.ടെസ്റ്റ് പാസായ 700 പേര്‍ക്ക് ഇ- ലൈസന്‍സുകള്‍ അനുവദിച്ചു.അധികനിരക്ക് ഇൗടാക്കാതെ 66,645 പേര്‍ക്ക് വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് അനുമതി നല്കി. ആര്.ടി.എയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഈ ഇടപാടുകള്‍ എളുപ്പമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.കോവിഡ് സമയമാണെങ്കിലും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഇപ്പോഴും ഡൈവിങ് ടെസ്റ്റുകള്‍ നടക്കുന്നുണ്ട്.