നിലവില്‍ ദശലക്ഷം ടണ്‍ ഓഫ് റെഫ്രിജറേഷന്‍ (ടി. ആര്) ക്ഷമതയുള്ളതാണ് ഖത്തര്‍ ഡിസ്ട്രിക്ട് കൂളിങ് മേഖല. പ്രാദേശിക വിപണിയിലെ എയര്‍കണ്ടീഷനിങ് ആവശ്യകതയുടെ 17 ശതമാനത്തെ ഇത് പ്രതിനിധീകരിക്കുന്നുണ്ട്.2022 ലോകകപ്പിനുള്ള അധികം സ്റ്റേഡിയങ്ങളും ഡിസ്ട്രിക്ട് കൂളിങ് സംവിധാനമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. എല്ലാ സ്റ്റേഡിയങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ഏറ്റവും മികച്ച ശീതീകരണ സംവിധാനമൊരുക്കുന്നതിന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുമായി കഹ്റമ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.ഊര്‍ജക്ഷമതയുള്ള ശീതീകരണ സംവിധാനം സ്റ്റേഡിയങ്ങള്‍ക്കുള്ളിലെ അന്തരീക്ഷ താപനില കുറച്ചു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. താരങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും കാണികള്‍ക്കും മാച്ചുകള്‍ ആസ്വദിച്ച് വീക്ഷിക്കാന്‍ ഇതിലൂടെ കഴിയും.ഖത്തറില്‍ നിലവില്‍ 39 ഡിസ്്ട്രിക്ട് കൂളിങ് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വെസ്റ്റ്ബേ ഖത്തര്‍ കൂള്‍ പ്ലാന്റ് (107000 ടി ആര്) ലുസൈല്‍ സിറ്റി മറാഫെക് (33,000 ടി.ആര്) ഖത്തര്‍ ഫൗണ്ടേഷന് സെന്‍ട്രല്‍ പ്ലാന്റ് (142000 ടി ആര്) എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇത് കൂടാതെ സ്വകാര്യ മേഖലയില്‍ നിരവധി പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.28 ഡിസ്ട്രിക്ട് കൂളിങ് പ്ലാന്റുകള്‍ നിര്മാണത്തിലിരിക്കുകയാണ്. കാര്‍ബണ്‍ പുറന്തുള്ളുന്നതിലും ഡിസ്ട്രിക്ട് കൂളിങ് സംവിധാനം വളരെ പിറകിലാണ്. കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സാമ്ബത്തിക, പാരിസ്ഥിതിക, സാമുഹിക പ്രശ്നങ്ങള്‍ക്ക് ഡിസ്ട്രിക്ട് കൂളിങ് സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. 2030ഓടെ 1.6 ദശലക്ഷം ടി ആര് ആണ് ലക്ഷ്യം വെക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം സര്‍ക്കാറിന് 100 കോടി റിയാലിെന്റ ലാഭമാണ് ഡിസ് ട്രിക്ട് കൂളിംഗിലൂടെ ലഭിക്കുക.പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ജലദൗര്‍ലഭ്യം എന്നതാണ് ഡി.സി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കൂടാതെ പ്ലാന്റുകളില്‍നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കി കളയുന്നതിനുള്ള പ്രയാസങ്ങളുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുകയാണ്. പദ്ധതിയുടെ സഹകാരികളുമായി ഇക്കാര്യങ്ങളിലടക്കം കഹ്റമ യോജിപ്പ് പ്രവര്‍ത്തിക്കുകയാണ്.