നടന്‍ പൃഥ്വിരാജിന്‍റെ പുതിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുള്ള ചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു

കുടുംബ സമേതം അവധി ആഘോഷിക്കാനായി മാല്‍ദീവ്സിലെത്തിയപ്പോഴുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ താരം പങ്കുവെച്ചത്. ചിത്രമെടുത്തതാകട്ടെ, ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജിന്‍റെ ഹോട്ട് ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്‍റുകളും വിമര്‍ശനങ്ങളുംകൊണ്ട് പോസ്റ്റ് ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.ഇതിനോടകം ഒരു ലക്ഷത്തിലേറെ പേര്‍ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. ആയിരകണക്കിന് കമന്‍റും നൂറുകണക്കിന് ഷെയറും ലഭിച്ചു കഴിഞ്ഞു. ഭാര്യയെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു നിമിഷങ്ങള്‍ക്കകമാണ് അത് വൈറലായത്. ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയ അടികുറിപ്പ് ഇങ്ങനെയാണ്, Sun, sand and salt n pepper!.

Comments (0)
Add Comment