നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പ്രകാശനത്തിനൊരുങ്ങുന്നു. ഫെബ്രുവരി 14 നാണ് പുസ്തക പ്രകാശന ചടങ്ങ്

സ്മയ രചിച്ച കവിതയും പെയിന്റിംഗുമാണ് പുസ്തകത്തിലുള്ളത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. മോഹന്‍ലാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.വളരെ അപ്രതീക്ഷിതമായാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പിറവിയെടുത്തതെന്നാണ് വിസ്മയ വ്യക്തമാക്കുന്നത്. കവിതാ സമാഹാരം എഴുതണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇത് എഴുതിയതെന്നും പുസ്തകം വായിക്കുമ്ബോള്‍ അത് മനസിലാകുമെന്നും വിസ്മയ പറഞ്ഞു. വളരെ ലളിതമായാണ് കവിതകള്‍ എഴുതിയിരിക്കുന്നത്. സബ്‌വേയില്‍ കാത്തിരിക്കുമ്ബോഴും ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കുമ്ബോഴും പെയിന്റിംഗിലേക്കോ പ്രകൃതിയിലേക്കോ നോക്കുമ്ബോഴും തന്നിലേക്ക് വരുന്ന വാക്കുകളില്‍ നിന്നും ഫോണില്‍ ടൈപ്പ് ചെയ്ത എടുത്തവയാണ് കവിതകളെന്നും വിസ്മയ പറയുന്നു.പ്രണവ് മോഹന്‍ലാലും വിസ്മയയുടെ പുസ്തകത്തെ കുറിച്ച്‌ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏത് ഭാഗത്തും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി പുസ്തകം ബുക്ക് ചെയ്യാമെന്നും പ്രണവ് പറഞ്ഞു.

Comments (0)
Add Comment