നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാന്‍സ് കമ്ബനി അടച്ചുപൂട്ടുന്നു

താരം തന്നെയാണ് വിവരം പങ്കുവെച്ചത്. മാമാങ്കത്തിന്റെ ഡാന്‍സ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്.നര്‍ത്തകി കൂടിയായ റിമയുടെ സ്വപ്ന പദ്ധതിയായിരുന്നു മാമാങ്കം. ആറു വര്‍ഷം മുന്‍പാണ് ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്ബനിയുടെ പ്രവര്‍ത്തനം തുടരുമെന്നും താരം വ്യക്തമാക്കി. ഒരുപാട് ഓര്‍മകളുള്ള സ്ഥലമാണെന്നും എന്നും അതെല്ലാം ഓര്‍മിക്കപ്പെടുമെന്നും താരം കുറിച്ചു. മാമാങ്കം കെട്ടിപ്പടുക്കാന്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. 2014ലാണ് മാമാങ്കം ആരംഭിച്ചത്.നൃത്തരംഗത്തെ പരീക്ഷണങ്ങള്‍ക്കായുള്ള ഇടം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം. നിരവധി സിനിമകള്‍ക്കും ഈ സ്റ്റുഡിയോ ലൊക്കേഷനായിട്ടുണ്ട്.

റിമയുടെ കുറിപ്പ് വായിക്കാം

കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപ്പാര്‍ട്ട്മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകളുണ്ട്.ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്സലുകള്‍, ഫിലിം സ്ക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍, ഫ്ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്ബുകള്‍, സംവാദങ്ങളും ചര്‍ച്ചകളും, ഷൂട്ടിങുകള്‍, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും.ഈ ഇടത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി, എല്ലാ രക്ഷാധികാരികള്‍ക്കും നന്ദി, എല്ലാ സപ്പോര്‍ട്ടേഴ്സിനും നന്ദി.സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്ബനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും.

Comments (0)
Add Comment